നൂർജഹാന്റെ ശവകുടീരം
പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ പത്നിയായിരുന്ന നൂർജഹാനുവേണ്ടി നിർമ്മിക്കപ്പെട്ട ശവകുടീരമാണ് നൂർജഹാന്റെ ശവകുടീരം. മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ നിന്ന് രവി നദിക്കു കുറുകെയുള്ള ഷഹ്ദാര ബാഗിൽ അവരുടെ ഭർത്താവായ ജഹാംഗീറിന്റെ ശവകുടീരത്തിനും സഹോദരൻ ആസിഫ് ഖാന്റെ ശവകുടീരത്തിനും സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഷഹ്ദാരയിൽ ഈ സ്ഥലം ഏതാണ്ട് 17 ഏക്കറുകളിലായാണ് പരന്നു കിടക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപ ചെലവിൽ നാലു വർഷം എടുത്താണ് ഈ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്.
Read article